യൂറോപ്പ ലീഗ് ഫൈനലിൽ ബയെർ ലെവർകുസൻ അറ്റലാന്റയെ നേരിടും. ഇന്ന് നടന്ന സെമി ഫൈനലിൽ രണ്ടാം പാദത്തിൽ ലെവർകൂസൻ റോമയോട് മാരകമായ തിരിച്ചുവരവ് നടത്തിയാണ് ഫൈനൽ ഉറപ്പിച്ചത്. 2-0ന് പിറകിൽ നിന്ന ശേഷമായിരുന്നു തിരിച്ചടി. അറ്റലാന്റ മാഴ്സെയെ രണ്ടാം പാദത്തിൽ 3-0ന് തോൽപ്പിച്ചാണ് ഫൈനൽ ഉറപ്പിച്ചത്.
ഇന്ന് ജർമ്മനിയിൽ നടന്ന മത്സരത്തിൽ റോമക്ക് എതിരെ 2-2 എന്ന സ്കോറിനാണ് ലെവർകൂസൻ സമനിക വഴങ്ങിയത്. ലെവർകൂസന്റെ അപരാജിത കുതിപ്പ് 49 ആയി ഇതോടെ ഉയർന്നു. ഇന്ന് തുടക്കത്തിൽ 2 ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ലെവർകൂസന്റെ കം ബാക്ക്. ക് ഇരുവരും തമ്മിലുള്ള ആദ്യ പാദത്തിൽ ലെവർകൂസൻ 2-0ന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്കോർ 4-2നാണ് ലെവർകൂസൻ ഫൈനലിലേക്ക് മുന്നേറുന്നത്.
ഇന്ന് രണ്ട് പെനാൾട്ടികൾ ആയിരുന്നു റോമയ്ക്ക് ലീഡ് നൽകിയത്. 43ആം മിനുട്ടിലും 66ആം മിനുട്ടിലും ആയിരുന്നു പെനാൾട്ടികൾ. രണ്ടും പരെദസ് ലക്ഷ്യത്തിൽ എത്തിച്ചു. റോമ കളി എക്സ്ട്രാ ടൈമിലേക്ക് കൊണ്ടു പോകും എന്ന് തോന്നിക്കവെ 82ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ലെവർകൂസന് അനുകൂലമായി വന്നു. സ്കോർ 2-1. അഗ്രുഗേറ്റിൽ 2-3. ഇതോടെ ലെവർകൂസൻ ഫൈനൽ ഉറപ്പിച്ചു. പക്ഷെ അവർക്ക് സീസണിലെ അപരാജിത കുതിപ്പ് കൂടെ തുടരേണ്ടതുണ്ട് ആയിരുന്നു. അതുകൊണ്ട് അവർ അറ്റാക്ക് തുടർന്നു.
96ആം മിനുട്ടിൽ സ്റ്റാനിസിചിലൂടെ ലെവർകൂസൺ സമനില കണ്ടെത്തി. സ്കോർ 2-2. അഗ്രുഗേറ്റിൽ 4-2. ഫൈനലും ഒപ്പം 49 മത്സരങ്ങളുടെ അപരാജിത കുതിപ്പും.
മറ്റൊരു സെമിയിൽ അറ്റലാന്റ 3-0ന് മാഴ്സെയെ തോൽപ്പിച്ചു. ലൂക്മൻ, റുഗേരി, ടൂറെ എന്നിവരാണ് അറ്റലാന്റക്ക് ആയി ഗോൾ നേടിയത്. ഈ സെനി രണ്ട് പാദങ്ങളിലായി 4-1നാണ് അറ്റലാന്റ ജയിച്ചത്.