ബെലാറസിൽ നിന്നുമുള്ള ഒരു ചെറിയ ക്ലബ് ഇന്നലെ യൂറോപ്പ ലീഗിൽ ആഴ്‌സണലിനെ തോൽപ്പിച്ച് ചരിത്രം കുറിച്ചിരുന്നു. നിരവധി പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ബേറ്റിന്റെ വിജയം.
രണ്ടു മാസങ്ങൾക്ക് ശേഷമായിരുന്നു ബേറ്റ് ഒരു മത്സരം കളിക്കുന്നത്. ഡിസംബറിൽ ബെലാറസിലെ ലീഗ് ഫുട്ബാൾ അവസാനിച്ചിരുന്നു, അത് കൊണ്ട് തന്നെ അതിനു ശേഷം അവർക്ക് മത്സരം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രണ്ടു മാസങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ കരുത്തരായ ആഴ്‌സണലിനെ തോൽപിക്കാൻ ബേറ്റിനായി.
യൂറോപ്യൻ ഫുട്ബാൾ ചരിത്രത്തിൽ ഇതുവരെ ഒരു നോക്ക്ഔട് മത്സരം പോലും ബേറ്റ് വിജയിച്ചിരുന്നില്ല. ആഴ്‌സണലിനെതിരെ ആ ചരിത്രം തിരുത്താനും അവർക്കായി.
വെറും രണ്ടു ലക്ഷം യൂറോ ആണ് ബേറ്റ് ടീമിന്റെ മൊത്തം തുക. ആഴ്‌സണൽ താരം മെസൂത് ഒസിലിന് ഒരാഴ്ച്ച ലഭിക്കുന്ന സാലറി പോലും 3 ലക്ഷം യൂറോക്ക് മുകളിൽ വരും. ക്ലബിന്റെ ചരിത്രത്തിൽ തന്നെ 11 മില്യൻ തുകയെ ഇതുവരെ ചിലവഴിച്ചിട്ടുള്ളൂ ഈ ബെലാറസ് ക്ലബ്.