യൂറോപ്പ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിൽ ഇറങ്ങും. പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ ഓസ്ട്രിയൻ ക്ലബായ ലാസ്ക് ലിൻസിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക. ആദ്യ പാദത്തിൽ 5-0 എന്ന വൻ സ്കോറിൻ വിജയിച്ചതിനാൽ പ്രധാന താരങ്ങൾ ഒന്നും ഇല്ലാതെയാകും യുണൈറ്റഡ് ഇറങ്ങുക. പ്രീമിയർ ലീഗ് കഴിഞ്ഞ ആഴ്ച മാത്രം കഴിഞ്ഞതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ ആണ് ഒലെയുടെ തീരുമാനം.
അതുകൊണ്ട് തന്നെ ബ്രൂണൊ ഫെർണാണ്ടസ്, പോഗ്ബ, മാർഷ്യൽ, റാഷ്ഫോർഡ് എന്നിവരൊന്നും ഇന്ന് ഉണ്ടായേക്കില്ല. പരിക്കേറ്റ ലൂക് ഷോയും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇല്ല. മികച്ച ഫോമിൽ സീസൺ അവസാനിപ്പിച്ച ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് അധികം വലിയ തോൽവി വഴങ്ങാതെ ഓൾദ്ട്രാഫോർഡിൽ രക്ഷപ്പെടാൻ ആകും ലാസ്ക് ശ്രമിക്കുക. രാത്രി 12.30നാണ് മത്സരം. യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന മറ്റു മത്സരത്തിൽ കോബൻഹെവൻ ഇസ്താംബുൾ ബസക്ഷെയറിനെയും ശക്തർ വോൾവ്സ് ബർഗിനെയും നേരിടും. ഈ രണ്ട് മത്സരങ്ങളും രാത്രി 10.25നാണ്.