യൂറോപ്പ ലീഗിലെ സ്പാനിഷ്-ഇറ്റാലിയൻ പോരാട്ടങ്ങൾ മാറ്റിവെച്ചു. കോവിഡ് 19 എപിഡെമിക് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നതിനെ തുടർന്നാണ് യുവേഫ ഒടുവിൽ ടീമുകളുടെ ബോയ്ക്കോട്ട് ഭീഷണിക്ക് വഴങ്ങിയത്. ഗെറ്റാഫേ,സെവിയ്യ, റോമ, ഇന്റർ ടീമുകൾ തമ്മിലുള്ള മത്സരങ്ങളാണ് യുവേഫ മാറ്റി വെച്ചത്.
കോവിഡ് 19 ഇറ്റലിയിൽ പടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ നടക്കുന്ന യൂറോപ്പ ലീഗ് മത്സരം മാറ്റിവെക്കണം എന്ന സ്പാനിഷ് ക്ലബ് ഗെറ്റഫെയുടെ ആവശ്യം ആദ്യം യുവേഫ തള്ളിയിരുന്നു. ഇതിനു പിന്നാലെ കടുത്ത നിലപാടുമായി ഗെറ്റാഫേ ഉടമകൾ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ ട്രാവൽബാൻ വന്നതിനെ തുടർന്ന് എ.എസ് റോമ സ്പെയിനിലേക്ക് ഇല്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇറ്റലിയിലും യൂറോപ്പിലാകമാനവും ഫുട്ബോൾ അടക്കമുള്ള സ്പോർട്സ് മത്സരങ്ങൾ തുടർച്ചയായി മാറ്റിവെക്കുകയാണ്.