യൂറോപ്പ ലീഗിൽ ഇന്റർ മിലാൻ മുന്നോട്ട്, എല്ലാ പോർച്ചുഗീസ് ടീമുകളും പുറത്ത്

- Advertisement -

യൂറോപ്പ ലീഗിൽ കൊറോണ വൈറസ് ഭീതി മൂലം അടച്ചിട്ട സാൻ സിറോയിൽ ജയം കണ്ടു ഇന്റർ മിലാൻ. റാസ്‌ഗാർഡിന് എതിരെ ആദ്യ പാദത്തിൽ 2-0 ത്തിനു ജയം കണ്ട അവർ ഇത്തവണ 2-1 നു ആണ് ജയം കണ്ടത്. 26 മിനിറ്റിൽ ഒളിവേരോ സോസയുടെ ഗോളിൽ പിറകിൽ പോയ ശേഷം തിരിച്ചു വന്നായിരുന്നു ഇന്റർ മിലാന്റെ ജയം. 31 മിനിറ്റിൽ തന്നെ എറിക്സന്റെ പാസിൽ ബിരാഗി ഇന്ററിന് സമനില സമ്മാനിച്ചു. തുടർന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം ലുക്കാക്കു ഇന്ററിന് വിജയഗോൾ സമ്മാനിച്ചു. അലക്സിസ് സാഞ്ചസിന്റെ പാസിൽ ഹെഡറിലൂടെ സീസണിലെ തന്റെ 23 മത്തെ ഗോൾ ആയിരുന്നു ബെൽജിയം താരത്തിന് ഇത്.

ജയം ഇന്റർ മിലാനു വലിയ ആത്മവിശ്വാസം ആണ് നൽകുക. നിലവിൽ സീരി എയിൽ മൂന്നാമതുള്ള അവർ വരുന്ന ഞായറാഴ്ച ഒന്നാമതുള്ള യുവന്റസിനെ നേരിടാൻ ഒരുങ്ങുകയാണ്. അതേസമയം ഉക്രൈൻ ക്ലബ് ശാക്തറിനോട് തോറ്റ് ബെനഫിക്ക കൂടി പുറത്ത് ആയതോടെ ടൂർണമെന്റിൽ നിന്ന് എല്ലാ പോർച്ചുഗീസ് ക്ലബുകളും പുറത്തായി. ആദ്യ പാദത്തിൽ 2-1 നു തോൽവി വഴങ്ങിയ ബെനഫിക്ക ഇത്തവണ സ്വന്തം മൈതാനത്ത് ഉക്രൈൻ ക്ലബിനെ 3-3 നു സമനിലയിൽ തളച്ചു എങ്കിലും അത് മതിയായിരുന്നില്ല പുറത്താക്കപ്പെടൽ ഒഴിവാക്കാൻ. ഇന്ന് മത്സരത്തിൽ 3-1 നു മുന്നിൽ നിന്ന ശേഷം ആയിരുന്നു ബെനഫിക്ക 3-3 നു സമനില വഴങ്ങിയത്.

Advertisement