അവസാന നിമിഷം വിജയം കൈവിട്ട് ആഴ്സണൽ

Img 20210409 025239
- Advertisement -

പാദത്തിൽ ആഴ്സണലിന് നിരാശ. ഇന്ന് സ്വന്തം സ്റ്റേഡിയത്തിൽ വെച്ച് സ്ലാവിയ പ്രാഹയെ നേരിട്ട ആഴ്സണൽ സമനില വഴങ്ങി. 93ആം മിനുട്ട് വരെ1-0നു ലീഡ് ചെയ്ത ശേഷമായിരുന്നു ആഴ്സണൽ സമനില വഴങ്ങിയത്. മത്സരത്തിൽ വിജയിക്കാനുള്ള പ്രകടനം നടത്താൻ ആഴ്സണലിന് ആയിരുന്നില്ല. കളിയുടെ 87ആം മിനുട്ടിൽ മാത്രമാണ് അവർക്ക് ലീഡ് എടുക്കാൻ ആയത്.

ഒബാമയങ്ങിന്റെ പാസിൽ നിന്ന് പെപെ ആണ് ആഴ്സണലിന് ലീഡ് നൽകിയത്. വിജയിച്ചു എന്ന് ആശ്വാസിച്ച് ഇരിക്കെ ആണ് സ്ലാവിയയുടെ സമനില ഗോൾ വന്നത്. 94ആം മിനുട്ട ഹോൾസിന്റെ വക ആയിരുന്നു ഗോൾ. അടുത്ത ആഴ്ച ചെക് റിപബ്ലികിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.

Advertisement