യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി പോളണ്ടിന്റെ കാസ്പർ കൊസ്ലോവ്സ്കി. സ്പെയിനിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയാണ് ഈ നേട്ടം കാസ്പർ സ്വന്തം പേരിലാക്കിയത്. ഇന്ന് കളിക്കളത്തിൽ ഇറങ്ങിയപ്പോൾ 17വർഷവും 246 ദിവസങ്ങളുമാണ് പോളിഷ് ക്ലബ്ബ് പാഗൊണിന്റെ താരമായ കാസ്പറിന്റെ പ്രായം.
ആറ് ദിവസങ്ങൾക്ക് മുൻപ് ക്രൊയേഷ്യക്ക് എതിരെ സബ്സ്റ്റിട്യൂട്ടായി ഇറങ്ങി ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഹാം ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയിരുന്നു. ബൊറുസിയ ഡോർട്മുണ്ടിന്റെ താരമായ ജൂഡ് ബെല്ലിങ്ഹമിന് പക്ഷെ ഈ റെക്കോർഡ് അധിക കാലം വെക്കാൻ സാധിച്ചില്ല. ബെല്ലിങ്ഹാമിനെക്കാൾ 109 ദിവസത്തിന് ഇളയതാണ് കാസ്പർ കൊസ്ലോവ്സ്കി. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തിൽ പോളണ്ട് സ്പെയിനിനെ സമനിലയിൽ കുരുക്കുകയും ചെയ്തു.