ഇന്നലെ ചെക്ക് റിപബ്ലിക്കിനെ പരാജയപ്പെടുത്തി കൊണ്ട് ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി മാറിയ ഇംഗ്ലണ്ട് അവരുടെ പ്രീക്വാർട്ടറിലെ എതിരാളികൾ ആരാണെന്ന് അറിയാൻ കാത്തിരിക്കുകയാണ്. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരെ ആകും ഇംഗ്ലണ്ട് അടുത്ത റൗണ്ടിൽ നേരിടുക. ഫ്രാൻസ്, ജർമ്മനി, പോർച്ചുഗൽ എന്നീ ടീമുകളിൽ ആരെങ്കിലും ആകും ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരാവുക.
എന്നാൽ എതിരാളികൾ ആരായാലും ഇംഗ്ലണ്ട് ഭയക്കുന്നില്ല എന്ന് സ്റ്റെർലിംഗ് പറഞ്ഞു. ഇന്നലെ അടക്കം ഇംഗ്ലണ്ടിന്റെ ടൂർണമെന്റിലെ രണ്ടു ഗോളുകളും നേടിയത് റഹീം സ്റ്റെർലിങ് ആണ്. “ചില ഘട്ടങ്ങളിൽ നിങ്ങൾക്ക് മികച്ച ടീമുകളെ നേരിടേണ്ടി വരും, അത് ഇത്തറ്റൻ ടൂർണമെന്റുകളിൽ സ്വാഭാവികമാണ്. ആ വെല്ലുവിളികൾ നേരിടാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. തുടക്കം മുതലേ തങ്ങളുടെ ലക്ഷ്യം ഗ്രൂപ്പ് ജയിക്കുക എന്നതായിരുന്നു. അതിന് സാധിച്ചു എന്നും സ്റ്റെർലിംഗ് പറഞ്ഞു. ഇംഗ്ലണ്ട് ഗോളടിക്കത്തതിനെ വിമർശിക്കുന്നവർ
ഇംഗ്ലണ്ട് ഗോൾ വഴങ്ങുന്നില്ല എന്ന കാര്യം മനസ്സിലാക്കണം എന്നും ഗോൾ വഴങ്ങാതിരിക്കുക ആണ് ഏറ്റവും പ്രധാനം എന്നും സ്റ്റെർലിംഗ് പറഞ്ഞു.