തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്വം തനിക്ക് എന്ന് സൗത്ഗേറ്റ്

20210712 045359

യൂറോ കപ്പ് ഫൈനലിലെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നു എൻൻ ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റ്. ഇന്ന് പെനാൾട്ടിയിൽ ആയിരുന്നു സൗത്ഗേറ്റിന്റെ ടീം ഇറ്റലിയോട് പരാജയപ്പെട്ടത്.

“ഞങ്ങൾ തീർച്ചയായും നിരാശരാണ്, എങ്കിലും തന്റെ കളിക്കാരെ താൻ അഭിനന്ദിക്കുന്നു. അവർക്ക് സാധ്യമായതെല്ലാം അവർ നൽകി,” സൗത്ത്ഗേറ്റ് മത്സര ശേഷം പറഞ്ഞു.

“ഇന്ന് ചില സമയങ്ങളിൽ ഞങ്ങൾ പന്ത് കൈവശം വെക്കാൻ ഇംഗ്ലണ്ടിനായില്ല, പ്രത്യേകിച്ച് രണ്ടാം പകുതിയുടെ തുടക്കത്തിൽ. പക്ഷേ ആരെയും കുറ്റപ്പെടുത്താൻ. ഈ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ സന്തോഷമാണ്” അദ്ദേഹം പറഞ്ഞു

“ഇന്ന് പെനാൽറ്റി എടുക്കുന്നവരെ അവർ പരിശീലനത്തിൽ എന്തുചെയ്തുവെന്നതിനെ അടിസ്ഥാനമാക്കി ഞാൻ ആണ് തീരുമാനിച്ചത്. അതുകൊണ്ട് ഉണ്ടായ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏൽക്കുന്നു” സൗത് ഗേറ്റ് പറഞ്ഞു. സാക, സാഞ്ചോ, റാഷ്ഫോർഡ് എന്നിവരായിരുന്നു ഇന്ന് പെനാൾട്ടി നഷ്ടമാക്കിയത്. ഇതിൽ 19കാരനായ സാകയെ അഞ്ചാം പെനാൾട്ടി ഏൽപ്പിച്ചതിന് വലിയ വിമർശനങ്ങൾ ആണ് സൗത്ഗേറ്റ് കേൾക്കുന്നത്.

Previous articleപരാജയത്തിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങൾക്ക് നേരെ വംശീയാധിക്ഷേപം, മാറാതെ ഇംഗ്ലണ്ട് ആരാധാകർ
Next articleഇത് ടീം അര്‍ഹിച്ച വിജയം – ഹര്‍മ്മന്‍പ്രീത് കൗര്‍