സ്കോട്ട്‌ലൻഡിനെതിരെ കളിക്കാൻ തയ്യാറാണ് എന്ന് മഗ്വയർ

Img 20210617 125732
Credit: Twitter

പരിക്കേറ്റ് പുറത്തായിരുന്ന ഇംഗ്ലീഷ് സെന്റർ ബാക്ക് ഹാരി മഗ്വയർ അടുത്ത മത്സരത്തിൽ കളിക്കും. സ്‌കോട്ട്‌ലൻഡുമായുള്ള ഇംഗ്ലണ്ടിന്റെ പോരാട്ടത്തിന് മുമ്പ് ഹാരി മാഗ്വെയർ തന്നെ താൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. റഷ്യയിൽ നടന്ന 2018 ലെ ലോകകപ്പ് സെമി ഫൈനലിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്രയിൽ പ്രധാന പങ്കുവഹിച്ച മഗ്വയർ അവസാന ഒരു മാസത്തോളമായി പരിക്ക് കാരണം കളത്തിന് പുറത്താണ്. മഗ്വയർ ഇല്ലാത്തതിനാൽ മിങ്സും സ്റ്റോൺസുമായിരുന്നു ക്രൊയേഷ്യക്ക് എതിരെ ഇംഗ്ലണ്ടിന്റെ സെന്റർ ബാക്ക് കൂട്ടുകെട്ടായിരുന്നത്. മഗ്വയർ വരുന്നതോടെ മിംഗ്സ് ബെഞ്ചിലേക്ക് പോകും.

മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കുമ്പോൾ ആയിരുന്നു മഗ്വയറിന് പരിക്കേറ്റത്. യൂറോപ്പ ലീഗ് ഫൈനൽ അടക്കം മഗ്വയറിന് നഷ്ടമായിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹം പൂർണ്ണ പരിശീലനത്തിലേക്ക് മടങ്ങിയിരുന്നു. തന്റെ ആരോഗ്യ നില മെച്ചപ്പെട്ടു എന്നും കളിക്കാൻ താൻ തയ്യാറാണ് എന്നും സെന്റർ ബാക്ക് പറഞ്ഞു.

പരുക്ക് ഒരു തിരിച്ചടിയായി. മികച്ച ഫിറ്റ്‌നെസുമായി യൂറോ കപ്പിലേക്ക് വരാൻ ആയിരുന്നു താൻ ആഗ്രഹിച്ചിരുന്നത്, പക്ഷേ അതിനു സാധിച്ചില്ല. എങ്കിലും താൻ വീണ്ടും പരിക്ക് മാറി എത്തി, പരിശീലനം തുടങ്ങി. വെള്ളിയാഴ്ച ആദ്യ ഇലവനിൽ എത്താൻ ആയി കാത്തിരിക്കുകയാണ് എന്നും മഗ്വയർ പറഞ്ഞു.

Previous articleഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ഫൈനൽ കളിക്കണം
Next articleവ്യക്തിപരമായി താന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് ഏറെ ആസ്വദിക്കുന്നു – ടിം സൗത്തി