റാംസിക്ക് ഇരട്ട ഗോൾ, ഗിഗ്സിന്റെ വെയിൽസ് യൂറോ കപ്പ് കളിക്കും

- Advertisement -

അങ്ങനെ അവസാനം വെയിൽസ് യൂറൊ കപ്പ് യോഗ്യത ഉറപ്പിച്ചു. ഇന്നലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഹംഗറിയെ തോൽപ്പിച്ചതോടെയാണ് വെയിൽസ് യോഗ്യത ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വെയിൽസിന്റെ വിജയം. മത്സരത്തിൽ രണ്ട് ഗോളുകളും നേടിയത് യുവന്റസ് താരമായ റാംസിയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാം ഗിഗ്സ് പരിശീലകനായി എത്തിയ ശേഷം ഗംഭീര പ്രകടനമാണ് വെയിൽസ് കാഴ്ചവെക്കുന്നത്. ആ പ്രകടനങ്ങളുടെ തുടർച്ചയായാണ് ഈ യൂറോ യോഗ്യതയും വരുന്നത്. ഇന്നലെ ഏകപക്ഷീയമായ പ്രകടനമാണ് കാണാനായത്. കളിയുടെ 15, 47 മിനുട്ടുകളിൽ ആയിരുന്നു റാംസിയുടെ ഗോൾ. ഈ വിജയത്തോടെ 8 മത്സരത്തിൽ നിന്ന് 14 പോയന്റുമായി വെയിൽസ് ഗ്രൂപ്പ് ഇയിൽ രണ്ടാമത് ഫിനിഷ് ചെയ്തു. 17 പോയന്റുമായി ക്രൊയേഷ്യ ഗ്രൂപ്പിൽ നിന്ന് നേരത്തെ യോഗ്യത നേടിയിരുന്നു.

Advertisement