യൂറോ യോഗ്യതക്കുള്ള വെയിൽസ് ടീമിൽ നിന്ന് ആരോൺ റമ്സി പിന്മാറി

പരിക്കുകൾ തുടർക്കഥയാകുമ്പോൾ 2020 യൂറോ കപ്പ് യോഗ്യത മത്സരത്തിനായുള്ള വെയിൽസ് ടീമിൽ നിന്നു യുവന്റസ് താരം ആരോൺ റമ്സി പിന്മാറി. അടുത്ത മാസം നടക്കാനിരിക്കുന്ന അസർബൈജാനെതിരായ മത്സരത്തിൽ നിന്നാണ് താരം പിന്മാറിയത്. റമ്സിക്ക് പകരം യുവതാരം ഡൈലൻ ലെവിറ്റ് വെയിൽസ് ടീമിൽ എത്തും.

ആഴ്‌സണലിൽ നിന്ന് യുവന്റസിൽ എത്തിയ ശേഷം ഒരു സൗഹൃദമത്സരത്തിൽ അല്ലാതെ ഒന്നിലും ഇറങ്ങാൻ പരിക്ക് റമ്സിയെ അനുവദിച്ചില്ല. ദുർബലരായ എതിരാളികൾക്ക് എതിരെ റമ്സിയുടെ അഭാവം ടീമിന് വിനയാകില്ലെങ്കിലും ഗ്രൂപ്പ് ഇയിൽ ക്രൊയേഷ്യക്കും ഹംഗറിക്കും എതിരായ തോൽവിക്കു ശേഷം ഇപ്പോൾ നാലാം സ്ഥാനത്ത് ഉള്ള വെയിൽസിന് യൂറോ യോഗ്യതക്ക് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകമാണ്.

Previous articleപി.എസ്.ജിക്ക് എതിരാളിയാവാൻ നീസ്? ക്ലബ് സ്വന്തമാക്കി ബ്രിട്ടീഷ് കോടീശ്വരൻ
Next articleയു.എസ് ഓപ്പണിൽ അട്ടിമറികൾ തുടരുന്നു, സ്റ്റിസിപാസ്, അഗ്യൂറ്റ് ആദ്യ റൗണ്ടിൽ പുറത്ത്