യൂറോ കപ്പ് 2004 ഗ്രൂപ്പ് ഡി യിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ് ആവേശകരമായ വിജയം നേടി. നെതർലാൻഡ്സ് പോളണ്ടിനെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഓറഞ്ച് പടയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് അവർ വിജയിച്ചത്. അവസാനം സൂപ്പർ സബ്ബായി എത്തി വെഗോസ്റ്റാണ് അവർക്ക് വിജയം ഒരുക്കിയത്.
മത്സരത്തിന്റെ പതിനാറാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ആദം ബുസ്ക്കയിലൂടെ ആണ് പോളണ്ട് മുന്നിലെത്തിയത്. അതിനുശേഷം ഉണർന്നു കളിച്ച റൊണാൾഡ് കോമന്റെ ടീം അധികം വൈകാതെ തന്നെ സമനില പിടിച്ചു. 29 മിനിട്ട് ലിവർപൂൾ താരം ഗാക്പോ ആണ് നെതർലൻസിനായി സമനില പിടിച്ചത്. നേഥൻ ആകെ നൽകിയ പാസിൽ നിന്നായിരുന്നു ഗാക്പോയുടെ ഗോൾ.
പിന്നീട് ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും രണ്ടുപേർക്കും വിജയഗോൾ നേടാൻ ആയില്ല. അവസാനം മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെഗോസ്റ്റ് 83ആം മിനിറ്റിൽ ഹോളണ്ടിന്റെ രക്ഷകനായി. കഴിഞ്ഞ ലോകകപ്പിൽ അർജൻറീനക്കെതിരെയും വെഗോസ്റ്റ് ഇതേപോലെ സബ്ബായി വന്ന് ഹോളണ്ടിനെ സഹായിച്ചിരുന്നു.
പിറകിൽ പോയ ശേഷം നല്ല മികച്ച അവസരങ്ങൾ പോളണ്ടിന് സമനില നേടാനായി ലഭിച്ചു പക്ഷേ ഹോളണ്ടിന്റെ ഗോൾകീപ്പർ വെബ്രുഗന്റെ മികച്ച സേവകൾ നെതർലൻസിന് വിജയം ഒരുക്കി. അടുത്ത മത്സരത്തിൽ നെതർലാൻഡ്സ് ഫ്രാൻസിനെയും പോളണ്ട് ഓസ്ട്രിയെയുമാണ് നേരിടേണ്ടത്.