മഗ്വയറും ഹെൻഡേഴ്സണും യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല

0 Semi Final Croatia Vs England Moscow Russian Federation 11 Jul 2018

ഇന്നലെ പ്രഖ്യാപിച്ച ഇംഗ്ലീഷ് യൂറോ കപ്പ് സ്ക്വാഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറും ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സണും ഇടം നേടിയിരുന്നു. എന്നാൽ പരിക്കിന്റെ പിടിയിൽ ഉള്ള ഇരുവരും ഇംഗ്ലണ്ടിന്റെ യൂറോ കപ്പിലെ ആദ്യ മത്സരങ്ങളിൽ ഉണ്ടായേക്കില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ ആണ് ഇംഗ്ലണ്ട് നേരിടേണ്ടത്. ജൂൺ 13ന് നടക്കുന്ന ഈ മത്സരത്തിൽ ഇരുവരും കളിക്കാൻ സാധ്യതയില്ല എന്ന് പരിശീലകൻ സൗത്ഗേറ്റ് പറഞ്ഞു.

എന്നാൽ മഗ്വയറും ഹെൻഡേഴ്സണും മാനസികമായി കരുത്തുള്ളവർ ആണ്. അതുകൊണ്ട് തന്നെ ഇരുവരും ക്രൊയേഷ്യ മത്സരത്തിനു മുമ്പ് ഫിറ്റ്നെസ് വീണ്ടെടുത്താൽ അത്ഭുതപ്പെടേണ്ടതില്ല എന്നും സൗത്ഗേറ്റ് പറഞ്ഞു. പരിക്ക് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് ഫൈനലിൽ വരെ കളിക്കാൻ മഗ്വയറിനായിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം ഇതാദ്യമായാണ് മഗ്വയറിനെ പരിക്ക് ബാധിക്കുന്നത്. ഹെൻഡേഴ്സൺ ഈ സീസണിൽ കുറേയധികം മത്സരങ്ങൾ തന്നെ പരിക്ക് കാരണം നഷ്ടമായിരുന്നു.

Previous articleചെൽസിക്കും ലെസ്റ്റർ സിറ്റിക്കും വമ്പൻ പിഴ
Next articleതയ്യാറെടുപ്പിന് അധികം സമയം ലഭിച്ചില്ലെങ്കിലും ടീം മികവ് പുല‍‍ര്‍ത്തുവാൻ ശ്രമിക്കും