തയ്യാറെടുപ്പിന് അധികം സമയം ലഭിച്ചില്ലെങ്കിലും ടീം മികവ് പുല‍‍ര്‍ത്തുവാൻ ശ്രമിക്കും

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കായി വേണ്ടത്ര സമയം ലഭിച്ചില്ലെങ്കിലും ടീമിന് മികവ് പു‍ല‍ര്‍ത്താനാകുമെന്നാണ് കരുതുന്നതെന്ന് പറ‍ഞ്ഞ് കോച്ച് രമേശ് പവാ‍ര്‍. മികച്ച തയ്യാറെടുപ്പുകളല്ല ടീം നടത്തിയതെന്നറിയാം എന്നാൽ ഇതിന്റെ ബ്രൈറ്റ് സൈഡ് നോക്കുവാനാണ് താൻ താല്പര്യപ്പെടുന്നതെന്ന് പവാ‍ര്‍ പറ‍ഞ്ഞു.

45 ദിവസത്തെ ദൈ‍ര്‍ഘ്യമേറിയ ടൂറാണിത്, മൂന്ന് ഫോര്‍മാറ്റിലും മത്സരങ്ങളുണ്ട്. അതിനാൽ തന്നെ ശാരീരികമായി തയ്യാറെടുപ്പുകൾ നടത്താനാകില്ല. അതേ സമയം മാനസികമായ തയ്യാറെടുപ്പുകളാവും മാറ്റം സൃഷ്ടിക്കുക എന്ന് പവാര്‍ വ്യക്തമാക്കി.

തനിക്ക് കൂടുതൽ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കണമെന്നുണ്ടെന്നും എന്നാലിത് ഒരു മികച്ച തുടക്കമാണെന്ന് കരുതുന്നുവെന്ന് രമേശ് പവാ‍ര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിൽ ഇന്ത്യൻ ടീം അധികം കളിച്ചിട്ടില്ലാത്തൊരു ഫോര്‍മാറ്റാണ് ടെസ്റ്റെന്നും കൂടുതൽ അവസരങ്ങൾ ലഭിയ്ക്കുമ്പോൾ ടീമിൽ നിന്ന് കൂടുതൽ മികവ് ഉണ്ടാകുമെന്നും രമേശ് പവാര്‍ വ്യക്തമാക്കി.

Previous articleമഗ്വയറും ഹെൻഡേഴ്സണും യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഉണ്ടാകില്ല
Next article30 മില്യൺ നൽകിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വരാനെയെ സ്വന്തമാക്കാം