സ്പെയിനിന്റെ പരിശീലന ടീമിൽ ഗോൾ കീപ്പർ കെപയെ ഉൾപ്പെടുത്തി

Staff Reporter

സ്പെയിൻ ക്യാമ്പിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സ്പെയിനിന്റെ പരിശീലന ടീമിലേക്ക് ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗയെ ഉൾപ്പെടുത്തി. കെപയെ കൂടാതെ ലീഡ്സ് ഫോർവേഡ് റോഡ്രിഗോ മൊറേനോ, വലൻസിയ താരം കാർലോസ് സോളർ, സെൽറ്റ വിഗോ താരം ബ്രൈസ് മെൻഡസ്, വെസ്റ്റ്ഹാം താരം പാബ്ലോ ഫോർണൽസ്, വില്ലാറയൽ താരം റൗൾ ആൽബിയോൾ എന്നിവരെയാണ് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വേ പരിശീലന ടീമിൽ ഉൾപ്പെടുത്തിയത്.

ആറ് പേരാണ് നിലവിൽ സ്പെയിനിന്റെ പരിശീലന ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്പെയിനിന്റെ 24 അംഗ ടീമിൽ നിന്ന് മാറിയാവും ഇവർ പരിശീലനം നടത്തുക. നേരത്തെ സ്പെയിൻ ക്യാപ്റ്റൻ സെർജിയോ ബുസ്കറ്റ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സ്പെയിൻ ടീം മുഴുവൻ ഐസൊലേഷനിൽ പോയിരുന്നു. തുടർന്നാണ് 6 പേരെ ഉൾപ്പെടുത്തി സ്പെയിൻ പരിശീലകൻ 6 പേരെ ഉൾപ്പെടുത്തി സമാന്തര ടീം ഉണ്ടാക്കിയത്.