“പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ടിന് തല ഉയർത്തി തന്നെ നിൽക്കാം” – ഹാരി കെയ്ൻ

Img 20210712 132823

ഇന്നലെ ഇറ്റലിയോട് പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ഇംഗ്ലണ്ടിന് യൂറോ കപ്പ് നഷ്ടപ്പെട്ടിരുന്നു. പരാജയപ്പെട്ടു എങ്കിലും ഇംഗ്ലണ്ടിന് തല ഉയർത്തി തന്നെ നിൽക്കാം എന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ പറഞ്ഞു. തങ്ങൾക്ക് നൽകാൻ ആവുന്നത് ഒക്കെ തങ്ങൾ നൽകി എന്നും കെയ്ൻ പറഞ്ഞു. “എനിക്ക് ഇതിൽ കൂടുതൽ നൽകാൻ കഴിയുമായിരുന്നില്ല. ടീമിലെ മറ്റു താരങ്ങൾക്കും ഇതിൽ കൂടുതൽ നൽകാൻ കഴിയുമായിരുന്നില്ല, ”കെയ്ൻ മത്സര ശേഷം പറഞ്ഞു. 

“ഇത് ഞങ്ങളുടെ രാത്രിയായിരുന്നില്ല, എങ്കിലും ഞങ്ങൾക്ക് ഇത് ഒരു മികച്ച ടൂർണമെന്റാണ്, ഞങ്ങൾക്ക് തല ഉയർത്തിപ്പിടിക്കാം. പരാജയം ഇപ്പോൾ വേദനിപ്പിക്കും. പക്ഷേ ഞങ്ങൾ ശരിയായ പാതയിലാണ്, അടുത്ത വർഷം കുറച്ചു കൂടെ പുരോഗതി കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു” – കെയ്ൻ പറഞ്ഞു

“പെനാൽറ്റി ആരും നഷ്‌ടപ്പെടുത്താം. ഞങ്ങൾ ഒരുമിച്ച് വിജയിക്കുന്നു, ഒരുമിച്ച് തോൽക്കുന്നു. ടീം ഇതിൽ നിന്ന് പഠിക്കുകയും വളരുകയും ചെയ്യും. ഈ പരാജയം അടുത്ത വർഷം ലോകകപ്പിന് പ്രചോദനം നൽകും. ” എന്നും കെയ്ൻ പറഞ്ഞു.

Previous articleകിരീടവുമായി ഇറ്റലി റോമിൽ എത്തി
Next articleബൊണൂചി-കിയെല്ലിനി, ഇതാണ് മതിൽ