കിരീടവുമായി ഇറ്റലി റോമിൽ എത്തി

20210712 134042

യൂറോ കപ്പ് ഉയർത്തിയ ഇറ്റലി കിരീടവുമായി റോമിൽ വിമാനം ഇറങ്ങി. ഇന്നലെ വെംബ്ലിയിൽ വെച്ച് ഇംഗ്ലണ്ടിനെ തോൽപ്പിച്ചായിരുന്നു ഇറ്റലി യൂറോ കിരീടം നേടിയത്. ഇറ്റലിയുടെ രണ്ടാം യൂറോ കിരീടമാണിത്. ഇന്ന് റോമിൽ വിമാനം ഇറങ്ങിയ ഇറ്റലിയെ കാത്ത് നൂറു കണക്കിന് ആരാധകർ അവരുടെ ഹോട്ടലിന് അടുത്ത് എത്തി. ഇത് ആരാധകർക്കായുള്ള കിരീടമാണ് എന്ന് ഇറ്റലിയിൽ എത്തിയ ശേഷം അവരുടെ ക്യാപ്റ്റൻ കിയെല്ലിനി പറഞ്ഞു.

കൊറോണ കാരണം ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്നവർ ഇറ്റലിയിൽ ഉണ്ടെന്നും അവരുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാൻ ഈ ഫലം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും കിയെല്ലിനി പറഞ്ഞു. വരും ദിവസം കൊറോണ പ്രോട്ടോക്കോൾ പാലിച്ച് ഇറ്റലി റോമിൽ ട്രോഫി പരേഡ് നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

20210712 134048

20210712 134044

20210712 134042

20210712 133033

Previous articleകൈവിട്ട ക്യാച്ചുകള്‍ തിരിച്ചടിയായി – ഡൊണാള്‍ഡ് ടിരിപാനോ
Next article“പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ടിന് തല ഉയർത്തി തന്നെ നിൽക്കാം” – ഹാരി കെയ്ൻ