ആദ്യ മത്സരത്തിൽ ഹോളണ്ടിനൊപ്പം ഡിലിറ്റ് ഉണ്ടാകില്ല

19349ecc71452dfc1f1a2bcbb425b8927be8e994

ഉക്രെിനെതിരായ യൂറോ 2020 ലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്‌സ് ടീമിൽ മാത്തിയസ് ഡി ലിറ്റ് ഉണ്ടകില്ല. യുവന്റസ് ഡിഫൻഡറിന് ഗ്രോയിൻ ഇഞ്ച്വറി ആണെന്ന് ഡച്ച് കോച്ച് ഫ്രാങ്ക് ഡി ബോർ പറഞ്ഞു. “ഉക്രൈന് എതിരായ മത്സരം ഡിലിറ്റിന് അൽപ്പം നേരത്തെയാണ്, അതിനാൽ അദ്ദേഹത്തിന് റിസ്കാവുന്ന തീരുമാനങ്ങൾ ഒന്നും എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ഗ്രൂപ്പ് ഘട്ടത്തിൽ ബാക്കിയുള്ള രണ്ട് ഗെയിമുകളിൽ ഡിലിപ്പ് കളിക്കും” ഡി ബോർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ജോർജിയയ്‌ക്കെതിരായ നെതർലൻഡിന്റെ അവസാന സന്നാഹമത്സരത്തിലും ഡി ലിഗ്റ്റ് കളിച്ചിരുന്നില്ല. പ്രധാന സെന്റർ ബാക്കായ വാൻ ഡൈകില്ലാതെ ടൂർണമെന്റിന് എത്തിയ ഹോളണ്ടിന് ഡി ലിറ്റിന്റെ പരിക്ക് കൂടെ താങ്ങാൻ ആവുന്നതല്ല. ഞായറാഴ്ച ഉക്രെയ്നെ നേരിട്ട ശേഷം അടുത്ത വ്യാഴാഴ്ച ഓസ്ട്രിയയെയും ജൂൺ 21 ന് നോർത്ത് മാസിഡോണിയയെയും ഹോളണ്ട് നേരിടും.

Previous articleവൈറ്റാലിറ്റി ബ്ലാസ്റ്റിൽ ഹാട്രിക്കുമായി ക്രിസ് ഗ്രീന്‍, പക്ഷേ ടീമിന് വിജയമില്ല
Next articleന്യൂസിലാണ്ട് 388 റൺസിന് പുറത്ത്, ലീഡ് 85 റൺസ്