യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളുടെ തുടക്കത്തിൽ ഹസാർഡ് ബെൽജിയത്തിന്റെ ഹീറോ ആയി. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ റഷ്യയെ നേരിട്ട ബെൽജിയം മിന്നും വിജയം തന്നെ സ്വന്തമാക്കി. ബെൽജിയൻ ഗോൾ കീപ്പറായ കോർട്ടോയുടെ ഒരു വലിയ അബദ്ധം ബെൽജിയത്തെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു എങ്കിലും അത് മറികടക്കാൻ ഹസാർഡിലൂടെ ബെൽജിയത്തിനായി.
കളിയുടെ തുടക്കത്തിൽ യുറി ടെലെമെൻസിന്റെ ഗോളിൽ ബെൽജിയം മുന്നിൽ എത്തി. എന്നാൽ 16ആം മിനുട്ടിൽ കോർട്ടോയ്ക്ക് പറ്റിയ അബദ്ധം കളി 1-1ലേക്ക് എത്തിച്ചു. ഗോൾകീപ്പർ കാലിൽ കൂടുതൽ സമയം പന്ത് വെച്ചപ്പോൾ റഷ്യൻ താരങ്ങൾ പ്രസ് ചെയ്ത് ആ പന്ത് കൈക്കലാക്കി ഗോൾ അടിക്കുകയായിരുന്നു. പിന്നീട് ക്യാപ്റ്റൻ ഹസാർഡിന്റെ ഒറ്റയാൾ പോരിൽ ആണ് ബെൽജിയം റഷ്യയെ മറികടന്നത്. 45ആം മിനുട്ടിലും 88ആം മിനുട്ടിലും ഹസാർഡ് റഷ്യൻ കല കുലുക്കി.