യൂറൊ കപ്പ് ഗ്രൂപ്പ് സിയിൽ ഇന്ന് അവസാന പോരാട്ടങ്ങളാണ്. ഇന്ന് ബുക്കാറസ്റ്റിൽ നടക്കുന്ന മത്സരങ്ങളിൽ ഉക്രൈനും ഓസ്ട്രിയയും, നെതർലന്റ്സും മാസിഡോണിയയും ആണ് നേർക്കുനേർ വരുന്നത്. ഗ്രൂപ്പിൽ ഒന്നാമതുള്ള നെതർലന്റ്സിന് ഉക്രൈനെയും ഓസ്ട്രിയയെയും തോൽപ്പിച്ച് 6 പോയിന്റിൽ നിൽക്കുകയാണ്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഹോളണ്ടിന് മാസിഡോണിയക്ക് എതിരായ മത്സരം പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ ഉള്ളതാകും. ഇന്ന് ആംസ്റ്റർഡാമിലാണ് മത്സരം നടക്കുന്നത്. ആദ്യമായി യൂറോ കപ്പിനെത്തിയ മാസിഡോണിയ ഇപ്പോൾ പൂജ്യം പോയിന്റുമായി അവസാനം നിൽകുകയാണ്. അവരുടെ നോക്കൗട്ട് പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു.
ഗ്രൂപ്പിൽ ഉക്രൈനും ഓസ്ട്രിയയും മൂന്ന് പോയിന്റുമായി നിൽക്കുകയാണ്. ഇവർക്ക് രണ്ടു പേർക്കും ഒരു സമനില കൊണ്ട് ചിലപ്പോൾ പ്രീക്വാർട്ടറിലേക്ക് കടക്കാൻ ആകും. ഇന്ന് ഇരു ടീമുകളും സമനിലയിൽ ആവുക ആണെങ്കിൽ ഉക്രൈൻ ആകും രണ്ടാം സ്ഥാനം നേടി പ്രീക്വർട്ടറിൽ കടക്കുക. ഓസ്ട്രിയ മികച്ച നാലു മൂന്നാം സ്ഥാനക്കരിൽ ഇടം പിടിച്ച് പ്രീക്വാർട്ടറിലേക്ക് പോകാൻ കാത്തിർക്കേണ്ടി വരും. അറ്റാക്കിംഗ് താരങ്ങളായ യാർമലെങ്കോയും യരംചുകും ഫോമിലാണ് എന്നത് ഉക്രൈന് ചെറിയ മുൻ തൂക്കം നൽകുന്നുണ്ട്. ഇന്ന് രണ്ട് മത്സരങ്ങളും രാത്രി 9.30നാണ് നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.