“ഫ്രാൻസ് ആണ് യൂറോ കപ്പിന് ഫേവറിറ്റ്സ്” – റൂണി

Img 20210115 192711
Credit: Twitter
- Advertisement -

ഈ വർഷത്തെ യൂറോ കപ്പ് നേടാൻ ഫേവറിറ്റ്സ് ഫ്രാൻസ് ആണ് എന്ന് മുൻ ഇംഗ്ലീഷ് താരം വെയിൻ റൂണി. ബെൽജിയം, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നിവരൊക്കെ നല്ല ടീമുകളാണ്. പക്ഷെ ഫേവറിറ്റ്സ് ഫ്രാൻസ് തന്നെയാണ്. അദ്ദേഹം പറഞ്ഞു. ബെൻസീമ, എമ്പപ്പെ, കാന്റെ, പോഗ്ബ, ഗ്രീസ്മൻ, വരാനെ, ലോറിസ് എന്നിങ്ങനെ വലിയ താരങ്ങളുടെ നിരയാണ് ഫ്രാൻസ് എന്നും ഇവരൊക്കെ ഇവരുടെ നിലവാരത്തിൽ കളിച്ചാൽ സുഖമായി കപ്പ് ഉയർത്താം എന്നും റൂണി പറയുന്നു.

ഫ്രഞ്ച് താരങ്ങൾക്ക് അവരുടെ വ്യക്തിഗത മികവ് മാത്രമല്ല ഒരു ടീമെന്ന രീതിയിൽ ഉള്ള അവരുടെ ഒത്തൊരുമയും പ്രധാനമാണ്. അത് 2018 ലോകകപ്പിൽ എല്ലാവരും കണ്ടതാണ്. ദെഷാംസിന്റെ കീഴിൽ കളിക്കുന്ന ഒരു താരവും താനാകും യൂറോ കപ്പിലെ താരം എന്ന സമീപനത്തോടെ കളിയെ സമീപിക്കാറില്ല. അവർ എന്നും ടീമെന്ന നിലയിൽ മെച്ചപ്പെടാനേ നോക്കാറുള്ളൂ എന്നും റൂണി പറഞ്ഞു.

Advertisement