ഫ്ലോറൻസിക്ക് സ്വിറ്റ്സർലാന്റിന് എതിരായ മത്സരം നഷ്ടമാകും

20210612 191457

ഇറ്റാലിയൻ താരം അലസാൻഡ്രോ ഫ്ലോറൻസിക്ക് ഇന്നലെ രാത്രി തുർക്കിക്കെതിരായി നടന്ന മത്സരത്തിൽ പരിക്കേറ്റിരുന്നു. കാഫ് ഇഞ്ച്വറിയേറ്റ താരത്തിന് സ്വിറ്റ്സർലൻഡിനെതിരായ ഇറ്റലിയുടെ അടുത്ത കളി നഷ്ടമാകും. പരിക്കിനെ തുടർന്ന് തുർക്കിക്കെതിരായ മത്സരത്തിൽ ആദ്യ പകുതിക്ക് ശേഷം ഫ്ലൊറെൻസിയെ പിൻവലിച്ചിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ താരം ഉണ്ടാകില്ല. ബുധനാഴ്ച ആണ് മത്സരം.

ഫ്ലോറൻസിക്ക് പകരമായി നാപോളിയുടെ ജിയോവന്നി ഡി ലോറെൻസോ ആയിരുന്നു രണ്ടാം പകുതിയിൽ കളിച്ചത്. താരം തന്നെ സ്വിറ്റ്സർലൻഡിനെതിരെ റൈറ്റ് ബാക്ക് ആയി ഇറങ്ങും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇറ്റലിയുടെ മധ്യനര താരമായ മാർക്കോ വെരാട്ടിയുടെ പരിക്ക് ഇനിയും ഭേദമായിട്ടില്ല. താരവും സ്വിറ്റ്സർലാന്റിനെതിരെ കളിക്കില്ല.

Previous articleന്യൂസിലാണ്ട് 388 റൺസിന് പുറത്ത്, ലീഡ് 85 റൺസ്
Next articleഎമ്പോളോയുടെ ഗോളിന് മോറിന്റെ മറുപടി, വെയിൽസ് സ്വിസ്സ് പോരാട്ടം സമനിലയിൽ