നാലു വർഷത്തിനു ശേഷം കസോളയ്ക്ക് ഒരു സ്പാനിഷ് ഗോൾ!!

യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ സ്പെയിനിന് വമ്പൻ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ മാൾട്ടയെ നേരിട്ട സ്പെയിൻ എതിരില്ലാത്ത ഏഴു ഗോളുകളുൻ വലിയ വിജയം തന്നെ സ്വന്തമാക്കി. സാന്റി കാസോള നീണ്ട ഇടവേളയ്ക്ക് ശേഷം സ്പെയിനിനായി ഗോളടിക്കുന്ന സുന്ദര നിമിഷത്തിന് സാക്ഷിയാകാൻ ഫുട്ബോൾ ലോകത്തിന് ഇന്നലെ ആയി. പരിക്ക് കാരണം കരിയർ അവസാനിപ്പിക്കേണ്ടി വരും എന്ന് കരുതിയ കസോളയാണ് നാകു വർഷത്തിനു ശേഷം സ്പെയിനിനായി ഒരു ഗോൾ നേടിയത്.

കസോളയെ കൂടാതെ, മൊറാട്ട, ടോറസ്, സരാബിയ, ഓൽമോ, മൊറേനോ, നവാസ് എന്നിവരും മാൾട്ടയുടെ വല ഇന്നലെ നിറച്ചു. നേരത്തെ തന്നെ യൂറോ കപ്പ് യോഗ്യത ഉറപ്പിച്ചിരുന്ന സ്പെയിൻ ഈ വിജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. 23 പോയന്റാണ് സ്പെയിനിന് ഇപ്പോൾ ഉള്ളത്. ഇനി ഒരു മത്സരം കൂടെ ഗ്രൂപ്പിൽ അവശേഷിക്കുന്നുണ്ട്.

Previous articleപുക്കി ഹീറോ ആയി, ഫിൻലാന്റ് ആദ്യമായി യൂറോ കപ്പിന്
Next articleവിദേശ താരങ്ങളില്‍ എബിഡിയെയും മോയിന്‍ അലിയെയും മാത്രം നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍