റാമോസും മൊറാട്ടയുമടിച്ചു, സ്വീഡനെ പെനാൽറ്റിയിൽ മുക്കി സ്പെയിൻ

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ ജയവുമായി സ്പെയിൻ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പെയിൻ സ്വീഡനെ പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയത്തോട് കൂടി നാലിൽ നാലു യോഗ്യതാ മത്സരത്തിലും ജയിച്ച് ഗ്രൂപ്പ് എഫിൽ ഒന്നാമതാണ്.

പെനാൽറ്റികളാണ് സ്വീഡന് വിനയായത്. പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ സെർജിയോ റാമോസും അൽവാരോ മൊറാട്ടയും ഗോളടിച്ചു. പകരക്കാരനായിറങ്ങിയ മൈക്കൽ ഒയർസബാളും ഇന്ന് ഗോളടിച്ചു. ഇന്ന് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഡിഹെയക്ക് പകരം കെപ്പ സ്പെയിന്റെ വലകാക്കുന്നത്.

റയൽ പ്രസിഡന്റുമായുള്ള ട്രാൻസ്ഫർ പോരിന് ശേഷം സാന്റിയാഗോ ബെർണബ്യൂവിലേക്കുള്ള ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ മടങ്ങി വരവുമായിരുന്നു ഇന്നതേത്.
ആദ്യ പകുതിയിൽ റോഡ്രിഗോ സ്വീഡന്റെ വലകുലുക്കിയെങ്കിലും ഗോളനുവദിക്കപ്പെട്ടില്ല.