വനിതാ ലോകകപ്പ്, ഏഷ്യൻ ചാമ്പ്യന്മാരെ പിടിച്ചുകെട്ടി ചരിത്രം കുറിച്ച് അർജന്റീന

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ ലോകകപ്പിൽ മികച്ച തുടക്കവുമായി അർജന്റീന. അമേച്വർ താരങ്ങളുമായി ലോകകപ്പിന് എത്തിയ അർജന്റീന ഇന്ന് ഏഷ്യൻ ചാമ്പ്യന്മാരും വനിതാ ഫുട്ബോളൊലെ വലിയ ശക്തിയുമായ ജപ്പാനെ സമനിലയിൽ പിടിച്ചു. തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഗോൾ രഹിത സമനിലയിൽ ആണ് അർജന്റീന ജപ്പാനെ തളച്ചത്. മൂന്ന് വർഷം മുമ്പ് വനിതാ ഫുട്ബോൾ ടീമിനെ പിരിച്ചു വിടുകയും ഫിഫ മരവിപ്പിക്കുകയും ചെയ്ത അർജന്റീനയാണ് ഇപ്പോൾ ലോകകപ്പിൽ എത്തി സമനില പിടിച്ചിരിക്കുന്നത്. ടീമിലെ ഭൂരിഭാഗം താരങ്ങളും പ്രൊഫഷണൽ ക്ലബിൽ പോലും കളിക്കാത്ത താരങ്ങളാണ്.

അർജന്റീന വനിതാ ലോകകപ്പ് ചരിത്രത്തിൽ നേടുന്ന ആദ്യ പോയിന്റ് ആണിത്. അർജന്റീന ക്യാപ്റ്റൻ ബനിനി ആണ് ഇന്ന് കളിയിലെ മാൻ ഓഫ് ദി മാച്ച്. ഇനി ജൂൺ 15ന് ഇംഗ്ലണ്ടിനെതിരെ ആണ് അർജന്റീനയുടെ മത്സരം.