പോർച്ചുഗല്ലിനെ വീഴ്ത്തി U19 യൂറോ കപ്പുയർത്തി സ്പെയിൻ

Jyotish

U19 യൂറോപ്യൻ ചാമ്പ്യന്മാരായി സ്പെയിൻ. ഇത് പതിനൊന്നാം തവണയാണ് അണ്ടർ 19 യൂറോ കപ്പ് സ്പെയിൻ ഉയർത്തുന്നത്. പോർച്ചുഗല്ലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയിൻ കിരീടമുയർത്തിയത്. ഫെറാൻ ടോറസാണ് സ്പാനിഷ് ടീമിന് വേണ്ടി ഇരട്ട ഗോളുകൾ നേടിയത്.

ഇരു പകുതികളിലുമായിട്ടായിരുന്നു ടോറസിന്റെ ഗോളുകൾ. സ്പാനിഷ് ടീം തന്നെയാണ് ഈ വർഷം നടന്നിരുന്ന U21 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഉയർത്തിയത്. ഇന്നത്തെ ജയത്തോടു കൂടി ഒരു ചരിത്രമെഴുതിയിരിക്കുകയാണ് സ്പെയിൻ. ഇംഗ്ലണ്ടിനെ അണ്ടർ 19 യൂറോ കപ്പുകളുടെ എണ്ണത്ത മറികടക്കുകയും ചെയ്തു സ്പെയിൻ.