സൂപ്പർ കപ്പ് നേരത്തെ ആക്കാനുള്ള തീരുമാനം മാറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് ക്ലബുകളും ഐ എസ് എൽ ക്ലബുകളും മാറ്റുരയ്ക്കുന്ന സൂപ്പർ കപ്പ് നേരത്തെ ആക്കാനുള്ള എ ഐ എഫ് എഫ് തീരുമാനം അവർ തന്നെ പിൻവലിച്ചു. അവസാന രണ്ടു സീസണുകളിലും ഐ എസ് എൽ ഐ ലീഗ് സീസണുകൾ അവസാനിച്ച ശേഷമായിരുന്നു സൂപ്പർ കപ്പ് നടന്നിരുന്നത്. ഇതിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതായിരുന്നു ടൂർണമെന്റ് നേരത്തെ ആക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാൽ ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധികളും മറ്റു പ്രശ്നങ്ങളും കാരണം ആ തീരുമാനം ഈ സീസണിൽ നടപ്പിലാക്കണ്ട എന്നാണ് എ ഐ എഫ് എഫിന്റെ പുതിയ തീരുമാനം.

സെപ്റ്റംബറിലും ഒക്ടോബറിലുമായി സൂപ്പർ കപ്പ് നടത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ ഇനി ഐ ലീഗും ഐ എസ് എലും അവസാനിച്ച ശേഷം മാത്രമേ ടൂർണമെന്റ് നടക്കുകയുള്ളൂ. ഇന്ത്യൻ ദേശീയ ടീം പരിശീലകന്റെ നിർദേശവും ഈ പുതിയ തീരുമാനത്തിന് പിറകിൽ ഉണ്ട്. നേരത്തെ സൂപ്പർ കപ്പ് നടത്തിയാൽ ഇന്ത്യയിലെ ഫുട്ബോൾ സീസൺ വേഗം തീരുമെന്നും അത് കളിക്കാരുടെ ദേശീയ ടീമിനായുള്ള പ്രകടനത്തെ ബാധിക്കും എന്നാണ് സ്റ്റിമാച് പറയുന്നത്.