യൂറോ കപ്പിനും കൊറോണ ഭീഷണി

- Advertisement -

യൂറോ കപ്പ് അടുക്കുമ്പോൾ കൊറോണ യൂറോപ്പിൽ പരക്കുന്നത് ആ വലിയ ടൂർണമെന്റിനു തന്നെ ഭീഷണിയായി മാറുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി ഒരൊറ്റ രാജ്യം വേദിയാകുന്നതിനു പകരം യൂറോപ്പിൽ ഉടനീളമായി യൂറോ കപ്പ് നടത്താനായിരുന്നു യുവേഫയുടെ ഇത്തവണത്തെ തീരുമാനം. എന്നാൽ കൊറോണ യൂറോപ്പിൽ പരന്നതോടെ എങ്ങനെ ടൂർണമെന്റ് നടത്തും എന്ന ആശങ്കയിലാണ് യുവേഫ.

കൊറോണ ഒരു ഭീഷണിയാണ് എന്നും യൂറോ കപ്പ് നടക്കും എന്ന് ഉറപ്പ് പറയാൻ ആകില്ല എന്നും ഫിഫാ പ്രസിഡന്റ് ഇൻഫന്റീനോ കഴിഞ്ഞ ദിവസം പറഞ്ഞു. ഫുട്ബോൾ അല്ല ആരോഗ്യമാണ് ആദ്യ പരിഗണിക്കുക എന്നുൻ രണ്ടാമത് മാത്രമേ ഫുട്ബോളിനെ പരിഗണിക്കൂ എന്നും യുവേഫയും വ്യക്തമാക്കിയിട്ടുണ്ട്. കൊറോനയെ പ്രതിരോധിക്കാൻ ലോകത്തിന് ആകുമെന്നാണ് പ്രതീക്ഷയെന്നും യുവേഫ വക്താക്കൾ പറയുന്നു.

Advertisement