യൂറോ കപ്പിനായുള്ള 34 അംഗ പ്രൊവിഷനൽ സ്ക്വാഡ് ഹോളണ്ട് പ്രഖ്യാപിച്ചു. ലിവർപൂൾ താരം വൈനാൾഡം ആകും ഹോളണ്ടിനെ യൂറോ കപ്പിൽ നയിക്കുക. ഹോളണ്ടിന്റെ ക്യാപ്റ്റൻ ആയിരുന്ന വാൻ ഡൈക് പരിക്ക് കാരണം യൂറോ കപ്പിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞിരുന്നു. അതാണ് ക്യാപ്റ്റൻസി വൈനാൾഡത്തിലേക്ക് എത്തിയത്. ഫ്രാങ്ക് ഡി ബോർ ആണ് ഹോളണ്ടിന്റെ ഇപ്പോഴത്തെ പരിശീലകൻ. അദ്ദേഹം യൂറോ കപ്പിന് മുമ്പായി സ്ക്വാഡ് 26 അംഗ ടീമായി ചുരുക്കും.
വെറ്ററൻ താരമായ ആര്യൻ റോബനും സ്ട്രക്കർ റയാൻ ബാബലും ഹോളണ്ട് സ്ക്വാഡിൽ ഇടം നേടിയില്ല. അയാക്സിന്റെ ഡാലെ ബ്ലിൻഡ്, ക്ലാസൻ തുടങ്ങി പരിജയ സമ്പത്തുള്ള ഒരുപാട് താരങ്ങൾ സ്ക്വാഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ഡെ ബീക്, സെവിയ്യയുടെ ലൂക് ഡി യോങ്, ബാഴ്സലോണയുടെ ഡി യോങ്, യുവന്റസിന്റെ ഡി ലിറ്റ്, മാഞ്ചസ്റ്റർ സിറ്റിയുടെ നഥാൻ എകെ എന്നിവരും സ്ക്വാഡിൽ ഉണ്ട്.
ജൂൺ 2ന് സ്കോട്ലന്റിന് എതിരെയും ജൂൺ 6ന് ജോർജിയക്ക് എതിരെയും ഹോളണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. ജൂൺ 13ന് ഉക്രൈന് എതിരെയാണ് ഹോളണ്ടിന്റെ ആദ്യ യൂറോ കപ്പ് മത്സരം. ഗ്രൂപ്പ് സിയിൽ ഹോളണ്ട്, ഉക്രൈൻ, മാസിഡോണിയ, ഓസ്ട്രിയ എന്നീ ടീമുകളാണ് ഉള്ളത്.
Netherlands’ provisional squad
Goalkeepers: Bizot, Cillessen, Krul, Stekelenburg.
Defenders: Van Aanholt, Ake, Blind, Dumfries, Hateboer, Karsdorp, De Ligt, St Juste, Tete, Timber, Veltman, De Vrij, Wijndal.
Midfielders: Van de Beek, Gravenberch, Frenkie de Jong, Klaassen, Koopmeiners, De Roon, Vilhena, Wijnaldum (c).
Forwards: Berghius, Bergwijn, El Ghazi, Gakpo, Luuk de Jong, Malen, Memphis, Promes, Weghorst.