യൂറോ കപ്പിൽ അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാനുള്ള സ്കോട്ലൻഡിന്റെ ശ്രമങ്ങൾക്ക് വമ്പൻ തിരിച്ചടി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ചെൽസി താരം ബില്ലി ഗിൽമോറിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതാണ് സ്കോട്ലാൻഡിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ഗിൽമോറിനായിരുന്നു.
താരത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടതോടെ നാളെ നടക്കുന്ന ക്രോയേഷ്യക്കെതിരായ മത്സരത്തിൽ ഗിൽമോറിന്റെ സേവനം സ്കോട്ലാൻഡിന് നഷ്ട്ടമാകും. അടുത്ത റൗണ്ടിലെത്താൻ ജയം അനിവാര്യമായ സ്കോട്ലാൻഡിന് താരത്തിന്റെ അഭാവം വമ്പൻ തിരിച്ചടിയാണ്. കോവിഡ് പോസിറ്റീവ് ആയ താരം അടുത്ത 10 ദിവസം ഐസൊലേഷനിൽ തുടരും. അതെ സമയം സ്കോട്ലാൻഡ് ടീമിലെ മാറ്റ് താരങ്ങൾ ആരും ഐസൊലേഷനിൽ പോവേണ്ടതില്ല.