അടിച്ചു കൂട്ടിയത് 9 ഗോളുകൾ, ചരിത്രം കുറിച്ച് ഇറ്റലി!

- Advertisement -

യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ഇറ്റലിക്ക് ഒരു വമ്പൻ വിജയം കൂടെ. ഇന്നലെ നടന്ന മത്സരത്തിൽ അർമേനിയയെ ആണ് ഇറ്റലി പരാജയപ്പെടുത്തിയത്. തീർത്തും ഏകപക്ഷീയമായ മത്സരത്തിൽ ഇറ്റലി അടിച്ചു കൂട്ടിയത് ഒന്നും രണ്ടും ഗോളല്ല, ഒമ്പതു ഗോളുകളാണ്. ഒന്നിനെതിരെ ഒമ്പതു ഗോളുകളുടെ വൻ വിജയം. ഇറ്റലിയുടെ തുടർച്ചയായ പതിനൊന്നാം വിജയമാണിത്. അവരുടെ ചരിത്രത്തിൽ ആദ്യമാണ് ദേശീയ ടീം തുടർച്ചയായി 11 മത്സരങ്ങക്ക് വിജയിക്കുന്നത്.

ഒപ്പം യൂറോ യോഗ്യതാ റൗണ്ടിൽ 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആദ്യമായി ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചു എന്ന നേട്ടത്തിലും ഇറ്റലി എത്തി. ഇമ്മൊബിലെ, യുവതാരം സനിയോളൊ എന്നിവർ ഇറ്റലിക്കായി ഇരട്ട ഗോളുകൾ നേടി. ബരെല, റോമാഗ്നലി, ജോർഗീഞ്ഞൊ, ഒർസോലൊനി, ചീസ എന്നിവരും ഇന്നലെ ഇറ്റലിക്കായി ഗോൾ നേടി. മാഞ്ചിനി പരിശീലകനായി എത്തിയതിനു ശേഷം ഗംഭീര ഫോമിലാണ് ഇറ്റലി കളിക്കുന്നത്. ഈ വിജയത്തോടെ 10 മത്സരങ്ങളിൽ പത്തും വിജയിച്ച് 30 പോയന്റുമായി ഇറ്റലി യോഗ്യത റൗണ്ട് അവസാനിപ്പിച്ചു.

Advertisement