ഇറ്റലിക്ക് എതിരായ ഫൈനലിൽ രണ്ടു പേർക്കും തുല്യ സാധ്യത ആയിരിക്കും എന്ന് ഹാരി കെയ്ൻ. കടുപ്പമുള്ള മത്സരമാണ് പ്രതീക്ഷിക്കുന്നത് എന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.
“ഫൈനൽ യഥാർത്ഥ 50-50 ഗെയിമാകുമെന്ന് ഞാൻ കരുതുന്നു. ഇറ്റലിക്ക് വലിയ ടൂർമെന്റുകൾ വിജയിച്ച മികച്ച ചരിത്രമുണ്ട്, എന്നാൽ ഞങ്ങളുടെ ടീമിലെ ഒരുപാട് പേർക്ക് ഇപ്പോൾ ഏറ്റവും വലിയ ഗെയിമുകളിൽ ക്ലബ് തലത്തിൽ കളിച്ച പരിചയമുണ്ട്, ഏറ്റവും വലിയ ഫൈനലുകൾ” കെയ്ൻ പറഞ്ഞു. ഈ പരിചയ സമ്പത്ത് ഫൈനലിൽ സഹാകരമാകും എന്നും കെയ്ൻ പറയുന്നു.
” ഇറ്റലിക്ക് എതിരായ ഫൈനൽ കടുപ്പമേറിയ മത്സരമാണ്. ഇംഗ്ലണ്ട് നന്നായി ഒരുങ്ങിയിട്ടുണ്ട്. തീർച്ചയായും ഫൈനൽ വിജയിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” കെയ്ൻ പറഞ്ഞു.
കുട്ടിക്കാലം മുതൽ ഉള്ള സ്വപ്നമാണ് രാജ്യത്തിന് ഒപ്പം ഒരു ട്രോഫി എന്നും കെയ്ൻ പറഞ്ഞു. കരിയറിൽ ഇതുവരെ ഒരു ട്രോഫി നേടാൻ കഴിയാത്ത താരമാണ് കെയ്ൻ. “കുട്ടിക്കാലം മുതൽ ഞങ്ങൾ ഈ നിമിഷങ്ങൾ സ്വപ്നം കാണുന്നുണ്ട്, സ്വന്തം രാജ്യത്തിനായി ട്രോഫികൾ ഉയർത്തുക അത്ര വലിയ സ്വപ്നമാണ്, ഞങ്ങൾക്ക് ഇപ്പോൾ ആ അവസരം മുന്നിൽ വന്നിരിക്കുകയാണ്” കെയ്ൻ പറഞ്ഞു.