ഇറാഖിന്റെ പരിശീലക ദൗത്യം ഏറ്റെടുക്കാൻ മുൻ ഇംഗ്ലീഷ് പരിശീലകനായ എറിക്സൺ ഒരുങ്ങുന്നു. എറിക്സണും ഇറാഖ് ഫുട്ബോൾ അസോസിയേഷനുമായി ഇതു സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണ് എന്നാണ് വിവരങ്ങൾ. ഏഷ്യാ കപ്പിന് ഒരുങ്ങാനാണ് ഇറാഖ് എറിക്സണെ ടീമിലേക്ക് എത്തിക്കുന്നത്. അടുത്ത ജനുവരിയിൽ ആണ് ഏഷ്യാകപ്പ് നടക്കുന്നത്.
2010ൽ ഐവറി കോസ്റ്റിനെ പരിശീലിപ്പിച്ചതിന് ശേഷം ഇതുവരെ രാജ്യാന്തര ടീമുകളുടെ ചുമതല എറിക്സൺ ഏറ്റെടുത്തിട്ടില്ല. 2002ൽ ഇംഗ്ലണ്ടിനെ പരിശീലിപ്പിച്ച എറിക്സൺ ടീമിനെ ക്വാർട്ടർ വരെ എത്തിച്ചിരുന്നു. ചൈനീസ് സെക്കൻഡ് ഡിവിഷൻ ക്ലബായ ഷെൻസൻ എഫ് സിയെ ആണ് എറിക്സൺ പരിശീലിപ്പിച്ചത്. എറിക്സന്റെ ഇറാഖിലേക്കുള്ള വരവ് ഇടൻ ഔദ്യോഗികമാകും എന്നാണ് ഇറാഖീ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial