ആസ്റ്റൺ വില്ലയ്‌ക്കെതിരായ 3-0 വിജയം ചെൽസിയെ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. എങ്കിലും കിരീടത്തിനായി പോരാടാൻ ചെൽസി ഇപ്പോഴും തയ്യാറായിട്ടില്ല എന്നും ആരാധകർ ഇതിനായി ഇനിയും ക്ഷമയോടെ കാത്തിരിക്കണമെന്ന് ചെൽസി മാനേജർ എൻസോ മരെസ്‌ക ആവശ്യപ്പെട്ടു.
പല കാരണങ്ങളാൽ ലിവർപൂൾ, ആഴ്സണൽ, (മാഞ്ചസ്റ്റർ) സിറ്റി എന്നിവരുമായി മത്സരിക്കാൻ ഞങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ല എന്ന് മരെസ്ക പറഞ്ഞു.
“ഞങ്ങൾ ഇന്ന് വിജയിച്ചതുകൊണ്ട്, ഞാൻ എൻ്റെ ആശയം മാറ്റാൻ പോകുന്നില്ല. ഞങ്ങൾ അതിന് തയ്യാറല്ല. എന്നാൽ നല്ല കാര്യം ഞങ്ങൾ മെച്ചപ്പെടുന്നു എന്നതാണ്, വളരെ വേഗം, ഞങ്ങൾക്ക് കിരീടത്തിനായി പോരാടാൻ കഴിയുന്ന നിലയിലേക്ക് ഉയരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” മരെസ്ക പറഞ്ഞു.