അർജന്റീനൻ യുവ താരം എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള ചെൽസി ശ്രമങ്ങൾക്ക് തിരിച്ചടി. എൻസോയ്ക്ക് വേണ്ടിയുള്ള ചെൽസിയുടെയും ബെൻഫികയുടെയും ചർച്ചകൾ ഇപ്പോൾ എവിടെയും എത്താതെ പിരിഞ്ഞിരിക്കുകയാണ്. ബെൻഫിക 120 മില്യൺ യൂറോ എന്ന തുകയിൽ നിന്ന് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ തയ്യാറാകാത്തത് ആണ് ചെൽസി ചർച്ചകൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കാൻ കാരണം.
ചെൽസി 85 മില്യൺ യൂറോ ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇത് ബെൻഫിക എൻസോയ്ക്ക് വെച്ച് റിലീസ് ക്ലോസിനേക്കാൾ ഏറെ കുറവ് ആയതിനാൽ ചർച്ചകൾ സുഖമമം ആയില്ല.
മധ്യനിരയിൽ മികച്ച താരങ്ങളെ തേടുന്ന ചെൽസി മാത്രമാണ് ഇപ്പോൾ എൻസോക്ക് ആയി രംഗത്ത് ഉള്ള ടീം. ലോകകപ്പിലെ മികച്ച പ്രകടനം ആണ് എൻസോയുടെ മൂല്യം ഇത്ര കൂടാൻ കാരണം. നേരത്തെ ലിവർപൂൾ, മാഞ്ചസ്റ്റർ, മാഡ്രിഡ് എന്നീ ടീമുകളെല്ലാം എൻസോക്കായി ശ്രമിച്ചിരുന്നു എങ്കിലും ബെൻഫിക ആവശ്യപ്പെടുന്ന ഭീമമമായ തുക ഇവർ എല്ലാം ഈ ട്രാൻസ്ഫറിൽ നിന്ന് അകലാൻ കാരണമായി.