വാൻ ബിസാക്ക പുറത്ത്, ഓഡോയിയും ചേമ്പർലിനും ഇംഗ്ലണ്ട് സ്ക്വാഡിൽ

na

യൂറോ 2020 യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്ക് ആരോൻ വാൻ ബിസാക്ക പുറത്തായത് ശ്രദ്ധേയമായി. ഡെലെ അലിക്കും ടീമിൽ ഇടം ലഭിച്ചില്ല. ചെൽസിയുടെ 19 വയസുകാരൻ വിങ്ങർ കാലം ഹഡ്സൻ ഓഡോയി ടീമിൽ തിരിച്ചെത്തി. മോണ്ടിനെഗ്രോ, കൊസോവോ ടീമുകൾക്ക് എതിരെയാണ് ഇംഗ്ലണ്ടിന് മത്സരങ്ങൾ.

ലിവർപൂളിന് ഒപ്പം മികച്ച പ്രകടനം പുറത്തെടുക്കുന്ന അലക്‌സ് ഓക്സലൈഡ് ചെമ്പർലിനും ടീമിൽ തിരികെയെത്തി. സിറ്റി ഡിഫൻഡർ ജോണ് സ്റ്റോൻസ്, ലെസ്റ്റർ താരം മാഡിസൻ എന്നിവരും ടീമിൽ തിരികെ എത്തി.

GK: Pickford, Heaton, Pope

DF: Alexander-Arnold, Trippier, Stones, Gomez, Maguire, Mings, Tomori, Chilwell, Rose

MF: Henderson, Rice, Winks, Barkley, Mount, Maddison, Oxlade-Chamberlain, Delph

FWSterling, Sancho, Hudson-Odoi, Kane, Wilson, Rashford, Abraham