യുവ താരങ്ങൾ നിറഞ്ഞ് ഇംഗ്ലണ്ട് സ്കോഡ്, മൗണ്ടും ബിസാക്കയും ടീമിൽ

- Advertisement -

യൂറോ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ടിൽ ടീമിൽ യുവ താരങ്ങൾക്ക് കൂടുതൽ അവസരം. ചെൽസിയുടെ ഇരുപത് വയസുകാരൻ മേസൻ മൗണ്ടും, യുണൈറ്റഡിന്റെ വാൻ ബിസാക്കയും, ലെസ്റ്ററിന്റെ ജെയിംസ് മാഡിസനും ടീമിൽ ഇടം നേടിയപ്പോൾ സിറ്റി റൈറ്റ് ബാക്ക് കെയ്‌ൽ വാൾക്കർ ടീമിലില്ല.

പരിക്ക് മാറി എത്തിയ അലക്‌സ് ഓക്സലൈഡ് ചേംബർലിനും ടീമിൽ ഇടം നേടി. ആസ്റ്റാൺ വില്ലയുടെ സെന്റർ ബാക്ക് ടൈറോൺ മിങ്‌സും ടീമിൽ ഇടം കണ്ടെത്തി.

Advertisement