ആദ്യ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളിൽ മൂന്ന് നിർണായക താരങ്ങൾ ഇംഗ്ലണ്ടിനൊപ്പം ഉണ്ടാകില്ല. താൽക്കാലിക പരിശീലകൻ ലീ കാർസ്‌ലിക്ക് വലിയ തിരിച്ചടിയാണിത്. റിപ്പബ്ലിക് ഓഫ് അയർലൻഡിനും ഫിൻലൻഡിനുമെതിരായ മത്സരങ്ങളിൽ ഫിൽ ഫോഡൻ, കോൾ പാമർ, ഒല്ലി വാറ്റ്കിൻസ് എന്നിവർ ടീമിനൊപ്പം ഉണ്ടാകില്ല എന്ന് ഇംഗ്ലണ്ട് സ്ഥിരികരിച്ചു.

പിഎഫ്എ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ ഫോഡൻ അസുഖത്തെ തുടർന്നാണ് പുറത്തായത്. PFA യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട പാമർ, യൂറോ 2024 ഫൈനലിലും സെമി ഫൈനലിലും ഗോൾ നേടിയ വാറ്റ്കിൻസ് എന്നിവർ പരിക്ക് കാരണവും ടീമിനൊപ്പം ഉണ്ടാകില്ല. പകരം ആരെയും ഇംഗ്ലണ്ട് ടീമിലേക്ക് എടുത്തിട്ടില്ല.