അടുത്ത തവണ താൻ മെസ്സിയെയും കൂട്ടി ഇന്ത്യയിലേക്ക് വരും എന്ന് എമി മാർട്ടിനസ്

Newsroom

ഇന്ത്യയിൽ എത്തിയ അർജന്റീനയുടെ ലോകകപ്പ് ഹീറോ എമി മാർട്ടിനസ് താൻ അടുത്ത തവണ മെസ്സിയെയും ഇന്ത്യയിലേക്ക് കൂട്ടും എന്ന് പറഞ്ഞു. കൊൽക്കത്തയിൽ ലഭിച്ച പ്രതികരണവും സ്വീകരണവും തന്നെ ഞെട്ടിച്ചു എന്മ് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പറയുന്നു. അടുത്ത തവണ നഗരത്തിൽ വരുമ്പോൾ ലയണൽ മെസ്സിയെ കൊണ്ടുവരുമെന്ന് അദ്ദേഹം ആരാധരോട് വാഗ്ദാനം ചെയ്തു. ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും ജേഴ്സി അണിഞ്ഞ എമിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി.

മെസ്സി 23 07 05 22 50 01 908

എമി രണ്ടു ഇതിഹാസ ക്ലബുകളും സന്ദർശിക്കുകയും ഇരു ക്ലബുകളും അദ്ദേഹത്തെ ആജീവനാന്ത അംഗത്വം നൽകി ആദരിക്കുകയും ചെയ്തു. രണ്ട് ദിവസം മുമ്പാണ് എമി ഇന്ത്യയിലേക്ക് എത്തിയത്.

“ഇന്ത്യയിലെ ആരാധകർ എന്നെ വളരെ ആശ്ചര്യപ്പെടുത്തുന്നു. ഇത്രയും മികച്ച പ്രതികരണം ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത തവണ മെസ്സിക്കൊപ്പം വന്ന് ഞാൻ ഇവിടെ കളിക്കും.”എമി ആരാധകരോടായി പറഞ്ഞു.

അർജന്റീനയെയും മെസ്സിയെയും ഇന്ത്യയിലേക്ക് അന്താരാഷ്ട്ര മത്സരത്തിനായി എത്തിക്കാൻ കേരള ഗവൺമെന്റ് ഇപ്പോൾ ശ്രമിക്കുന്നുണ്ട്. അത് നടന്നാൽ അതാകും അർജന്റീന താരത്തിന്റെ അടുത്ത ഇന്ത്യാ സന്ദർശനം.