അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന് 2 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തി ഫിഫ. കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയക്ക് എതിരായ പരാജയ ശേഷം ക്യാമറമാനോട് മോശമായി പെരുമാറിയതിനും കോപ്പ അമേരിക്ക വിജയ ശേഷമുള്ള അശ്ലീല ആഘോഷത്തിനും ആണ് താരത്തിന് ഫിഫ വിലക്ക് ഏർപ്പെടുത്തിയത്.

പലപ്പോഴും തന്റെ വിവാദപരമായ ആഘോഷങ്ങൾ കൊണ്ടു വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ആസ്റ്റൺ വില്ല ഗോൾ കീപ്പർക്ക് ഈ വിലക്ക് ക്ലബ് തലത്തിൽ ബാധകം ആവില്ല. ഇതോടെ അടുത്ത രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അർജന്റീനക്ക് ആയി എമി മാർട്ടിനസ് കളിക്കില്ല. വെനസ്വേല, ബൊളീവിയ എന്നിവർക്ക് എതിരെയുള്ള മത്സരങ്ങളിൽ ലോക ചാമ്പ്യൻ ഗോൾ കീപ്പർ ഇല്ലാതെ ആവും അർജന്റീന ഇറങ്ങുക.