എമേഴ്സൺ റോയലിന് പരിക്ക്, രണ്ട് മാസത്തോളം പുറത്ത്

Newsroom

ടോട്ടനം ഹോട്‌സ്പറിന് കനത്ത തിരിച്ചട. അവരുടെ സ്റ്റാർ ഡിഫൻഡർ എമേഴ്സൺ റോയൽ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയ ആവശ്യമായി വരുന്നതിനാൽ അടുത്ത ആറാഴ്ചത്തേക്ക് കളിക്കില്ല. മാധ്യമപ്രവർത്തകൻ ടോം ബാർക്ലേ ഉൾപ്പെടെയുള്ളവർ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്

കഴിഞ്ഞ സീസണിൽ ലണ്ടണിൽ എത്തിയതു മുതൽ സ്പർസിന്റെ ഒരു പ്രധാന താരം ആയിരുന്നു ബ്രസീലിയൻ റൈറ്റ് ബാക്ക്. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് ആയി പൊരുതുന്ന സ്പർസിന്റെ പല പ്രധാന മത്സരങ്ങളും ഈ പരിക്ക് കാരണം എമേ്ഴ്സണ് നഷ്ടമാകും. കഴിഞ്ഞ ദിവസമായിരുന്നു അവർ അവരുടെ പരിശീലകനായ അന്റോണിയോ കോണ്ടെയെ പുറത്താക്കിയത്. ഇടക്കാല ഹെഡ് കോച്ചായി പൗലോ സ്റ്റെല്ലിനിയെയും നിയമിക്കുകയും ചെയ്തു. എമേഴ്‌സൺ റോയലിന്റെ അഭാവം സ്‌റ്റെല്ലിനിയുടെ ജോലി കൂടുതൽ ദുഷ്‌കരമാക്കുമെന്നതിൽ സംശയമില്ല.

എമേഴ്സൺ 23 03 28 00 05 48 378