എഡിസൻ കവാനി വലൻസിയ വിടും!!

Newsroom

എഡിസൻ കവാനി ഒറ്റ സീസൺ കൊണ്ട് വലൻസിയ വിടുന്നു. താരം വലൻസിയയുമായുള്ള കരാർ ക്ലബുമായി ചേർന്ന് റദ്ദാക്കും. തുർക്കിയിലേക്ക് ആകും അടുത്തതായി കവാനി പോവുക എന്നാണ് റിപ്പോർട്ടുകൾ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു സ്പെയിനിൽ എത്തിയത്. എന്നാൽ പരിക്ക് കാരണം കവാനിക്ക് വലൻസിയയിലും ഫോമിൽ എത്താൻ ആയില്ല.

കവാനി 23 07 21 17 43 25 137

28 മത്സരങ്ങളിൽ ക്ലബിനായി കളിച്ച താരം ഏഴ് ഗോളുകൾ മാത്രമേ നേടിയുള്ളൂ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും പരിക്ക് കവാനിക്ക് പ്രശ്നമായിരുന്നു. മുമ്പ് പി എസ് ജിയിലും നാപോളിയിലും ഐതിഹാസിക പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് കവാനി. ഉറുഗ്വേക്ക് ആയി 130ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.