ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ മുൻ ലോക ജേതാക്കൾ ആയ ഉറുഗ്വേക്ക് ഞെട്ടിക്കുന്ന തോൽവി. ആറാം റാങ്കുകാർ ആയ ഉറുഗ്വേ 64 റാങ്കുകാർ ആയ ഇക്വഡോറിനോട് രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് തോൽവി വഴങ്ങിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 4 ഗോളുകൾക്ക് പിറകിൽ നിന്ന അവർ രണ്ടു ഗോളുകൾ അടിച്ച് വലിയ നാണക്കേട് ഒഴിവാക്കുക ആയിരുന്നു. മത്സരത്തിന്റെ 15 മിനിറ്റിൽ തന്നെ കായ്സെഡയിലൂടെ ഇക്വഡോർ മുന്നിലെത്തി.
തുടർന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം മൈക്കിൾ എസ്ട്രാഡ അവരുടെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി എസ്ട്രാഡ ഗോൾ കണ്ടത്തി. 75 മത്തെ മിനിറ്റിൽ ഗോൺസാലോ പ്ലാറ്റയിലൂടെ ഇക്വഡോർ അവരുടെ നാലാം ഗോളും നേടി. വമ്പൻ തോൽവി മുന്നിൽ കണ്ട ഉറുഗ്വേക്ക് ആയി 84, 95 മിനിറ്റുകളിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ലൂയിസ് സുവാരസ് വലിയ നാണക്കേട് ആണ് ഒഴിവാക്കിയത്. ലോകകപ്പ് യോഗ്യതയിൽ ഇക്വഡോർ തങ്ങളുടെ ആദ്യ ജയം ആണ് ഇന്ന് കണ്ടത്തിയത്.