കൊൽക്കത്ത ഫുട്ബോൾ ലീഗ്; ഈസ്റ്റ് ബംഗാളിന് ആദ്യ വിജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ
ഈസ്റ്റ് ബംഗാളിന് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ബി എസ് എസിനെയാണ് ഈസ്റ്റ് ബംഗാൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ആദ്യ പകുതിയിൽ ജെ സാന്റോസും രണ്ടാം പകുതിയിൽ ബിദ്യാ സാഗറുമാണ് ഈസ്റ്റ് ബംഗാളിനു വേണ്ടി ഗോളുകൾ നേടിയത്‌. ലീഗിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടിരുന്നു.

മൂന്ന് പോയന്റ് ഉള്ള ഈസ്റ്റ് ബംഗാൾ ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ്. പത്തു പോയന്റുമായി ബവാനീപൂർ എഫ് സിയാണ് ലീഗിൽ ഒന്നാമത്. രണ്ട് മത്സരങ്ങളിൽ ഒരു വിജയം വരെ ഇല്ലാത്ത മോഹൻ ബഗാൻ ലീഗിൽ അവസാന സ്ഥാനത്താണ്.

Previous articleസ്റ്റോക്സിന്റെ വീര ചരിതം, ആഷസിൽ ഇംഗ്ലണ്ടിന് മാസ്മരിക ജയം
Next articleബെഞ്ചമിൻ സ്റ്റോക്‌സ് എന്ന നിങ്ങൾ മനുഷ്യനാണോ മനുഷ്യാ?