AFC ചാമ്പ്യൻസ് ലീഗ് 2-വിലെ ഈസ്റ്റ് ബംഗാൾ യാത്ര അവസാനിച്ചു

Newsroom

ഈസ്റ്റ് ബംഗാളിന്റെ എ എഫ് സി ചാമ്പ്യൻസ് ലീഗ് 2 യാത്ര അവസാനിച്ചു. ഇന്ന് അവർ കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ തുർക്ക്മെനിസ്ഥാൻ്റെ അൽറ്റിൻ അസൈർ എഫ്‌സിയോട് പരാജയപ്പെട്ടു. 2-3 എന്ന സ്കോറിനായിരുന്നു തോൽവി. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് രണ്ട് പ്രാഥമിക ഘട്ടത്തിൽ തന്നെ പരാജയപ്പെട്ട ഈസ്റ്റ് ബംഗാൾ ഇനി എഎഫ്‌സി ചലഞ്ച് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ കളിക്കും.

Picsart 24 08 14 22 57 08 024

ആറാം മിനിറ്റിൽ ഒരു ഗോളിന് ലീഡ് എടുക്കാൻ ആയെങ്കിലും വിജയത്തിലേക്ക് എത്താൻ ഈസ്റ്റ് ബംഗാളിനായില്ല. ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾ അടിച്ച് തുർക്ക്മെനിസ്താൻ ടീം 2-1 ന് മുന്നിൽ എത്തി‌. രണ്ടാം പകുതിയിൽ അവർ സ്കോർ 3-1 എന്നാക്കി. സോളിലൂടെ ഒരു ഗോൾ കൂടെ ഈസ്റ്റ് ബംഗാൾ മടക്കി എങ്കിലും പരാജയം ഒഴിവായില്ല.