ജേഴ്സി ഡിസൈൻ ചെയ്യാൻ ആരാധകർക്ക് അവസരം കൊടുത്ത് ഈസ്റ്റ് ബംഗാൾ

Newsroom

ഈസ്റ്റ് ബംഗാളിന്റെ പുതിയ ഹോം ജേഴ്സി ഡിസൈൻ ചെയ്യുക ആരാധകർ തന്നെയാകും. ടീമിന്റെ ഔദ്യോഗിക ജേഴ്സി ഡിസൈൻ ചെയ്യാൻ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ. ഇതിൽ ഏറ്റവും മികച്ച ഡിസൈൻ എന്ന് ക്ലബിന് തോന്നുന്നത് ക്ലബ് പുതിയ സീസണിലെ ജേഴ്സി ആക്കും.

കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഈസ്റ്റ് ബംഗാൾ ആരാധകരിൽ നിന്ന് ജേഴ്സി ഡിസൈൻ ക്ഷണിച്ചത്. രണ്ട് ദിവസത്തിനകം ഇരുന്നൂറിലേറെ ഡിസൈനുകൾ ആരാധകർ ക്ലബിന് സമർപ്പിച്ചിട്ടുണ്ട്.