ആദ്യ കേരള ഡർബി കൊൽക്കത്തയിൽ നടക്കുകയാണ്. ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഘട്ട മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോകുലം കേരള മുന്നിൽ നിൽക്കുന്നു. 3-1 എന്ന നിലയിലാണ് സ്കോർ ഇപ്പോൾ ഉള്ളത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ബൗബയിലൂടെ ഗോകുലം കേരളയാണ് ലീഡ് എടുത്തത്. നിലി പെദ്രോമോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബൗമയുടെ ഗോൾ.
ഈ ഗോളിന് ശേഷം ആക്രമിച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ലൂണയിലൂടെയും ജസ്റ്റിനിലൂടെയും രണ്ട് തവണ ഗോളിന് അടുത്ത് എത്തി. പക്ഷെ സ്കോർ 1-0ൽ തുടർന്നു. മത്സരത്തിന്റെ 35ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി. ലൂണ എടുത്ത ഫ്രീകിക്ക് മാവിയ തടഞ്ഞെങ്കിലും നേരെ പോയത് നിഹാലിനു മുന്നിൽ. നിഹാലിന്റെ ഡൈവിംഗ് ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങി. തുടർന്ന് ഒരു കൂട്ടപൊരിച്ചലൊന്റെ ഒടുവിൽ ജസ്റ്റിനിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില നൽകി. സ്കോർ 1-1
ഇതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. ഒരു കോർണറിൽ നിന്ന് ബിജോയ്ക്ക് ഒരു അവസരം കിട്ടി എങ്കിലും താരത്തിന്റെ ഹെഡർ പോസ്റ്റിന് മുകളിലൂടെ പുറത്ത് പോയി. 43ആം മിനുട്ടിൽ ശ്രീകുട്ടൻ ഗോകുലം കേരളക്ക് ലീഡ് തിരികെ നൽകി. സാഞ്ചസ് പെനാൾട്ടി ബോക്സിൽ നിന്ന് നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ശ്രീകുട്ടന്റെ ഫിനിഷ്. താരത്തിന്റെ ഈ ഡ്യൂറണ്ട് കപ്പ് സീസണിലെ രണ്ടാം ഗോളാണിത്.
ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ അലെക്സ് സാഞ്ചസിലൂടെ ഗോകുലം തങ്ങളുടെ മൂന്നാം ഗോളും കണ്ടെത്തി. സ്കോർ 3-1. രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ. ആകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.