എഫ് സി ഗോവയുടെ ഡ്യൂറണ്ട് കപ്പ് സ്ക്വാഡിൽ രണ്ട് മലയാളി താരങ്ങൾ

Newsroom

Picsart 22 08 11 03 33 20 772

ഡ്യൂറണ്ട് കപ്പിനായുള്ള സ്ക്വാഡ് എഫ് സി ഗോവ പ്രഖ്യാപിച്ചു. രണ്ടു മലയാളി താരങ്ങൾ ഗോവയുടെ സ്ക്വാഡിൽ ഉണ്ട്. കഴിഞ്ഞ ഡ്യൂറണ്ട് കപ്പിലെ ഹീറോ നെമിൽ മുഹമ്മദും ഒപ്പം പുതിയ സൈനിംഗ് ആയ സൽമാൻ ഫാരിസുമാണ് സ്ക്വാഡിൽ ഇടം നേടിയ രണ്ട് മലയാളികൾ.

ആഗസ്റ്റ് 16 മുതൽ നടക്കുന്ന ടൂർണമെന്റിനായി 26 അംഗ ടീമാണ് ഗോവ പ്രഖ്യാപിച്ചത്. ഡ്യൂറണ്ട് കപ്പിലെ നിലവിലെ ചാമ്പ്യന്മാർ ആണ് എഫ് സി ഗോവ. ഓഗസ്റ്റ് 16-ന് ആണ് ഗോവയുടെ ആദ്യ മത്സരം. ല മൊഹമ്മദൻ എസ്‌സി, ബെംഗളൂരു എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, ഇന്ത്യൻ എയർഫോഴ്‌സ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഗോവ.

FC Goa squad for Durand Cup 2022

Goalkeepers: Hrithik Tiwari, Hansel Coelho, Bob Jackson

Defenders: Delzan Passanha, Rayan Roger Menezes, Lesly Rebello (captain), Aditya Salgaonkar, Mallikjan Kalegar, Deeshank Kunkalikar, Salman Faris

Midfielders: Lalremruata HP, Velroy Fernandes, Delton Colaco, Malsawmtluanga, Davis Fernandes, Rayan Menezes, Anthony Fernandes, Ayush Chhetri, Muhammed Nemil, Shannon Viegas

Forwards: Vasim Inamdar, Phrangki Buam, Mevan Dias, Jovial Dias, Salgeo Dias, Jordan Borges

Story Highlight: Two Kerala Players in FC Goa Durand Cup squad