ഡൂറണ്ട് കപ്പ്; വിജയവുമായി ക്വാർട്ടർ ഫൈനൽ പ്രതീക്ഷ കാത്ത് ചെന്നൈയിൻ

ഡൂറണ്ട് കപ്പ്; ക്വാർട്ടർ ഫൈനൽ പ്രതീക്ഷ കാത്ത് ചെന്നൈയിന് ഒരു വിജയം. ഗ്രൂപ്പ് സിയിൽ ഇന്ന് ട്രാവുവിനെ നേരിട്ട ചെന്നൈയിൻ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഐ ലീഗ് ക്ലബിനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളായി സിസ്ക്ലോവിച് ചെന്നൈയിനായി ഇരട്ട ഗോളുകൾ നേടി. ഒന്നാം മിനുട്ടിലും 55ആം മിനുട്ടിലും ആയിരുന്നു സിസ്ക്ലോവിചിന്റെ ഗോളുകൾ.

കരികരി, വഫ എന്നിവരും ചെന്നൈയിനായി ഗോൾ നേടി. ട്രാവുവിനായി കോമ്രോൺ ആശ്വാസ ഗോൾ നേടി. 36ആം മിനുട്ടിൽ ജോൺസൺ ചുവപ്പ് കണ്ടത് ട്രാവുവിന് തിരിച്ചടിയായി.

ചെന്നൈയിന്റെ ടൂർണമെന്റിലെ ആദ്യ വിജയമാണിത്. മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി ചെന്നൈയിൻ ഇപ്പോൾ രണ്ടാമതാണ്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ചെന്നൈയിൻ നെരോകയെ നേരിടും.